കേരള കോൺഗ്രസിന് പുതിയ മുഖം? യുഡിഎഫ് സ്വപ്നം തകർച്ചയിലേക്കോ???

കേരള രാഷ്ട്രീയത്തിൽ മുന്നണി സമവാക്യങ്ങൾ മാറിമറിഞ്ഞ് പുതിയ ധ്രുവീകാരണത്തിലേക്കെന്ന്സൂചനകൾ നൽകി പിസി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന് പുതിയ രൂപവും ഭാവവും വരുന്നു. കോൺഗ്രസിൽ പിണങ്ങി നിൽക്കുന്ന കെ വി തോമസും കേരള രാഷ്ട്രീയത്തിലെ ചാണക്യൻ പിസി ജോർജും, കോൺഗ്രസിൽ നിന്നുകൊണ്ട് പരമാവധി അധികാരം കൈപ്പിടിയിലൊതുക്കിയ പിജെ കുര്യനും ചേർന്നുകൊണ്ട് ക്രിസ്ത്യൻ സമുദായ നേതാക്കളുടെ പിന്തുണയോടെ കേരള രാഷ്ട്രീയത്തിൽ നിന്ന് മണ്മറഞ്ഞു കൊണ്ടിരിക്കുന്ന സഭാ നിയന്ത്രണത്തിലുള്ള അധികാര കേന്ദ്രീകരണത്തിന് ശക്തി പ്രാപിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആകുമെന്നും നാളിതുവരെ ഉണ്ടായിരുന്ന സഭയുടെ അപ്രമാദിത്യം നഷ്ടപ്പെടുന്നതിനാലുമാകണം ഇതുപോലുള്ള കൂടിയാലോചനകൾക്ക് കാരണം. എല്ലാകാലവും അധികാരത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് ഇരിക്കാനുള്ള തൃഷ്ണ ഒരുപക്ഷേ എൻ ഡി എ യുമായുള്ള സഹകരണത്തിൽ എത്തിച്ചേർന്നേക്കാം. അടുത്തകാലത്തുമായി ഈ പറഞ്ഞ നേതാക്കന്മാരെല്ലാം മോദി സർക്കാരിനെതിരെ യാതൊരു വിവാദങ്ങളും ഉന്നയിക്കാത്തതും സഭാ നേതൃത്വവുമായി സമവായത്തിന്റെ ഭാഷയിൽ ബി ജെ പി പോകുന്നതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സഭയുടെ പിൻബലത്തോടെ കേരളത്തിലെ ക്രൈസ്തവർക്ക് അധികാരത്തിൽ ഭാഗമാകാൻ കേന്ദ്ര ഭരണകക്ഷിക്ക് വിരോധം ആവില്ലെന്ന് കണക്കുകൂട്ടലും ഈ കാര്യങ്ങൾ സാധുകരിക്കുകപ്പെടുന്നു. അതോടൊപ്പം യുഡിഎഫിലെയും, എൽഡിഎഫിലെയും ഘടകകക്ഷികൾ ഇവരുടെ പുതിയ മുന്നണിയിലേക്ക് പ്രതിപക്ഷനേതാവായി അഞ്ചുവർഷം പണിയെടുത്ത് ഒരു ഭരണമാറ്റം പ്രതീക്ഷിക്കുന്ന ഈ കാലയളവിൽ ചെന്നിത്തലയിൽ നിന്ന് മുഖ്യമന്ത്രിപദം അഞ്ചുവർഷം വിശ്രമ ജീവിതം നയിച്ച ഉമ്മൻചാണ്ടിയിലേക്ക് അനായാസം എത്തിപ്പെടുകയും ചെയ്യുക എന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് ചിന്തിക്കാൻ ആവുന്നതിലും അപ്പുറമാണ്. ചെന്നിത്തല- ഉമ്മൻ ചാണ്ടി പക്ഷങ്ങൾ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിപ്പെടാൻ മത്സരം നടക്കുകയും അതിൽ മധ്യവർത്തിയായും നിന്നുകൊണ്ട് പ്രശ്നപരിഹാരാർത്ഥം മുഖ്യമന്ത്രിപദം സാധിച്ചെടുക്കാമെന്ന മുസ്ലിം ലീഗിന്റെ തന്ത്രവും സഭാ കോൺഗ്രസിന്റെ നേതാക്കൾ തിരിച്ചറിഞ്ഞു കഴിഞ്ഞതും പുതിയ കേരള കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണമായേക്കാമെന്നും രാഷ്ട്രീയ കേരളം കാണുന്നു.

 - അജിതാ ജയ്ഷോർ